AlappuzhaNattuvarthaLatest NewsKeralaNewsIndia

ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം: രോഗിയായ വിദ്യാർത്ഥിയെ പരീക്ഷയ്‌ക്കെത്തിച്ച പ്രവർത്തകനെ മാറ്റി നിർത്തി

ആലപ്പുഴ: സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം. കോവിഡ്-19 ബാധിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കെത്തിച്ചയാളെ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം. ചേര്‍ത്തല ടൗണ്‍ വെസ്റ്റ് സി.എ ബ്രാഞ്ച് അംഗം സിപി ബൈജുവിനെയാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്.

Also Read:ഇന്ന് ലോക പേവിഷബാധ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ!

എന്നാൽ പി.പി.ഇ കിറ്റ് ധരിച്ചാണ് ബൈജു അയല്‍പക്കത്തുള്ള വിദ്യാര്‍ത്ഥിനിയെ പ്ലസ് വണ്‍ പരീക്ഷയ്ക്ക് എത്തിച്ചത്. എന്നിട്ടും സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ ഏരിയ, ജില്ലാ നേതൃത്വത്തിന് യുവാവ് പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ മാറ്റി നിർത്തിയതിനെതിരെ ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം, പരാതി നൽകിയിട്ടും സംഭവത്തില്‍ ലോക്കല്‍, ഏരിയ നേതൃത്വത്തിൽ നിന്ന് യാതൊരുവിധ പ്രതികരണവും ലഭിച്ചിട്ടില്ല. വിവരമറിയിച്ചിട്ടും പങ്കെടുക്കാന്‍ അനുവാദവും കിട്ടിയില്ല. വാര്‍ഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗം കൂടിയാണ് ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button