ന്യൂഡല്‍ഹി: വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ ചെറിയ തോതിൽ മലിനമാക്കുന്നത് പോലും തെറ്റാണെന്നും പറഞ്ഞ അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു.
Also Read:ചായക്കടയില്‍ സഹായിച്ച പയ്യന്‍ ഇന്ന് ഇവിടെ സംസാരിക്കുന്നു: ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ച് മോദി
രാജ്യത്ത് നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നദികളെ പുനര്‍ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു.
‘നദികള്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഇന്ന് ലോക നദീദിനമാണ്. ഈ ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഈ ദിനം ഇന്ത്യന്‍ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോക നദീ ദിനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ സുഗമമായി പുരോഗമിക്കുന്ന നമാമി ഗംഗെ മിഷനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടു, പക്ഷേ ഗ്രാമീണ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് ജീവന്‍ നല്‍കി. ഇന്ന് നദിയില്‍ ധാരാളം വെള്ളം ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ളവര്‍ നദീ ഉത്സവം ആഘോഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേരിയ തോതിലെങ്കിലും നദികളെ മലിനമാക്കുന്നത് തെറ്റാണ്’, പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments