KeralaNattuvarthaLatest NewsNewsIndia

അബോർഷന് 24 ആഴ്ചവരെ സമയം, അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: കേന്ദ്രസർക്കാർ

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, അലസിപ്പിക്കാൻ അനുമതി

തിരുവനന്തപുരം: അബോർഷൻ നടത്താൻ 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമഭേഗതി നിബന്ധനകളോടെ വെള്ളിയാഴ്ച നിലവില്‍വന്നു. അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നിലവിൽ നല്‍കിയിട്ടുള്ളത്.

Also Read:വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

പുതിയ നിയമത്തിന് അനുസൃതമായി മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ആഴ്ചവരെയുള്ള ഗര്‍ഭം, ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കില്‍ രണ്ടു ഡോക്ടര്‍മാരുടെ വിലയിരുത്തൽ അവശ്യമാണ് എന്നാണ് ഭേദഗതി വരുത്തിയ നിയമത്തിൽ അനുശാസിക്കുന്നത്.

എന്നാൽ ഗര്‍ഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും അബോർഷൻ നടത്താം. പ്രത്യേക മെഡികല്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച്‌ തീരുമാനം എടുക്കുക. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധന്‍, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധികൾ എന്നിവരായിരിക്കും ഈ ബോര്‍ഡിലെ അംഗങ്ങള്‍.

നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ അബോർഷൻ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ വെളിപ്പെടുത്താന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് ഒരുവര്‍ഷംവരെ തടവുനല്‍കുമെന്നും നിയമഭേദഗതിയിൽ പറയുന്നു. അതേസമയം, ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അലസിപ്പിക്കാനുള്ള അനുമതിയും പുതുക്കിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button