വേനൽക്കാലമായാൽ അമിതമായ വിയർപ്പിനും ക്ഷീണത്തിനുമൊപ്പം ചൂട് കുരുക്കളും ശരീരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരിലും ചൂട് കുരുക്കൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും തുറന്നു ചർമ്മം പൊട്ടുകയും ചെയ്യും. ഗൗരവമായ അസുഖമല്ലെങ്കിലും ചൂട് കുരു ദൈനദിന ജീവിതത്തിൽ നമുക്കൊക്കെ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
Also Read:മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങളെ കുറിച്ചറിയാം!
ചൂട് കുരുവിനു പരിഹാരമായി കുരുക്കള്‍ വന്ന ഭാഗത്ത് തണുത്ത വെള്ളത്തില്‍ മുക്കിയ തുണി വയ്ക്കാം. അല്ലെങ്കില്‍ ഈ ഭാഗത്ത് തൈര് പുരട്ടുക എന്നിവയാണ് ഏറ്റവും നല്ല പരിഹാരമാർഗ്ഗങ്ങൾ. ധാരാളം പൗഡറുകളും മറ്റും ഇതിന് വിപണികളിൽ ലഭ്യമാണെങ്കിലും അതിനെക്കാൾ കൂടുതൽ ചർമ്മത്തിന് നല്ലത് വീട്ടിലിരുന്ന് ചെയ്യാവുന്ന പൊടിക്കൈകൾ തന്നെയാണ്.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയും. കൂടാതെ വെള്ളവും പഴവര്‍ഗങ്ങളും ധാരാളം കഴിക്കണം. ശരീരം തണുത്താൽ ചൂടുകുരുവും താനേ തണുക്കും. അതുകൊണ്ട് തണുപ്പുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുക.
Post Your Comments