ThiruvananthapuramNattuvarthaLatest NewsKeralaNews

നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ചു: രണ്ടുപേർക്കെതിരെ പോലീസ് കേസ്

ത്തിയ ബൈക്ക് റൈസിങ്ങിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങിയിരുന്നു. റൈസിങ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ബ്രേക്ക് ചെയ്ത ബൈക്കിൽ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവം അപകടമുണ്ടാക്കി മർദ്ദിച്ചുവെന്ന വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതിയിൽ നെയ്യാർ ഡാം സ്വദേശികളായ അനീഷ്, ലാലു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

നെയ്യാർ ഡാമിൽ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായി നടത്തിയ ബൈക്ക് റൈസിങ്ങിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങിയിരുന്നു. റൈസിങ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ബ്രേക്ക് ചെയ്ത ബൈക്കിൽ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് കുറുകെ പിടിച്ചതിനാലാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ബുള്ളറ്റിലെത്തിയവർ ചോദ്യം ചെയ്യുകയും പരസ്പരം വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button