KeralaNattuvarthaLatest NewsNews

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടി, കൂട്ടു നിന്നത് ഭർത്താവ്: യുവതി പോലീസ് പിടിയിൽ

പ​ന്ത​ളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടിയ കേസിൽ യു​വ​തി​യും ഭര്‍ത്താ​വും അ​റ​സ്​​റ്റി​ല്‍. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ര്‍ പ​വി​ത്രേ​ശ്വ​രം എ​സ്.​എ​ന്‍ പു​രം ബാ​ബു​വി​ലാ​സ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കാ​ര്‍​ത്തി​ക​പ്പ​ള്ളി മു​തു​കു​ളം പു​ളി​യ​റ പാ​ര്‍വ​തി ടി. ​പി​ള്ള (31), ഭ​ര്‍ത്താ​വ് സു​നി​ല്‍ലാ​ല്‍ (43) എ​ന്നി​വ​രെയാണ് പ​ന്ത​ളം പൊ​ലീ​സ് പി​ടി​കൂടിയത്.

Also Read:യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്

അ​വി​വാ​ഹി​ത​യാ​യ താ​ന്‍ പു​ത്തൂ​ര്‍ പാ​ങ്ങോ​ട് സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​ണെ​ന്നും സു​നി​ല്‍ലാ​ൽ എന്നയാളുടെ വീ​ട്ടി​ല്‍ പേ​യി​ങ്​ ​ഗെസ്​​റ്റാ​യി താ​മ​സി​ക്കു​ക​യാ​ണെ​ന്നുമായിരുന്നു പരാതിക്കാരനായ മ​ഹേ​ഷി​നെ പാ​ര്‍വ​തി വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് മ​ഹേ​ഷി​ന്​ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി, ത​നി​ക്ക്​ 10 വ​യ​സ്സു​ള്ള​പ്പോ​ള്‍ തന്റെ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ചെന്നും അ​തി​ന്റെ കേ​സ് ന​ട​ക്കു​ക​യാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

കേസ് നടത്താൻ എന്ന വ്യാജേനയാണ് പാർവതി പ​ണം കൂ​ടു​ത​ലും വാ​ങ്ങി​യെ​ടു​ത്ത​ത്. ചി​കി​ത്സ​യു​ടെ പേ​രി​ലും പ​ണം വാ​ങ്ങിയെന്ന് മഹേഷ്‌ പറയുന്നു. തുടർന്ന് വി​വാ​ഹ​ത്തി​ന്റെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി​യ​തോ​ടെയാണ് മ​ഹേ​ഷ് ഇ​വ​രു​ടെ വീ​ട്ടി​ല്‍ ചെ​ന്നത്. അതോടെയാണ് യുവതി തന്നെ ക​ബ​ളി​പ്പി​ക്കുകയാ​യി​രു​ന്നെ​ന്ന്​ മഹേഷിന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍ന്ന്​ പ​ന്ത​ളം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു. സമാനമായ രീതിയിൽ യുവതി നിരവധി ആളുകളെ കുടുക്കിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button