ആലപ്പുഴ: കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്ന ഏജൻസി 2017 ജൂലൈയിൽത്തന്നെ നാർക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ പത്രങ്ങളും എഴുതിയിട്ടുണ്ടെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു. പിന്നെങ്ങനെയാണ് നാർക്കോ ജിഹാദ് ഇല്ല എന്ന് പിണറായി പറയുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
താലിബാനിസത്തിന്റെ മറ്റൊരു പേരാണ് നാർക്കോ ജിഹാദെന്നും താലിബാനിസം നമ്മുടെ പെൺകുട്ടികളെ കുരുക്കാൻ കാത്തിരിക്കുന്നു എന്ന് പാലാ ബിഷപ്പ് സ്വന്തം വിശ്വാസികളോട് പറഞ്ഞതിൽ മത വർഗ്ഗീയതയും വിദ്വേഷവുമെവിടെ എന്നും അദ്ദേഹം ചോദിക്കുന്നു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്ന ഏജൻസി 2017 ജൂലൈയിൽത്തന്നെ നാർക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ പത്രങ്ങളും എഴുതിയിട്ടുണ്ട്. പിന്നെങ്ങനെയാണ് പിണറായീ നാർക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്.? താലിബാനിസത്തിന്റെ മറ്റൊരു പേരാണ് നാർക്കോ ജിഹാദ്. താലിബാനിസം നമ്മുടെ പെൺകുട്ടികളെ കുരുക്കാൻ കാത്തിരിക്കുന്നു എന്ന് പാലാ ബിഷപ്പ് സ്വന്തം വിശ്വാസികളോട് പറഞ്ഞതിൽ മത വർഗ്ഗീയതയും വിദ്യോഷവുമെവിടെ? താലിബാനിസത്തെ പ്പറ്റിപ്പറയുമ്പോൾ നാർക്കോട്ടിക്ക്കേസിലെ മത വിഭാഗങ്ങളുടെ ശതമാനക്കണക്കു പറഞ്ഞ് പ്രശ്നം വഷളാകുന്നത് ആർക്കുവേണ്ടി?
നിഷ്കളങ്കർ വിചാരിക്കും ബിഷപ്പിനെതിരെന്ന്. പക്ഷെ സൂക്ഷ്മമായി പ്പറഞ്ഞാൽ പാലാ ബിഷപ്പിനുമുന്നിൽ നഗ്നരാക്കപ്പെട്ട കേരള താലിബാനികൾ മുറിവുമറന്ന് തുടങ്ങിയപ്പോഴാണ് വ്രണത്തിൽക്കുത്തി മുറിവേൽപ്പിക്കാൻ പിണറായി ശതമാന പുസ്തകവുമായി നേരിട്ടിറങ്ങിയത്.
ഫലത്തിൽ സീറോ മലബാർസഭ ഒറ്റക്കെട്ടായി വിഷയം ഏറ്റെടുത്തു. കേരളത്തിലെ താലിബാൻ വിരുദ്ധരായ എല്ലാ കക്ഷികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി. ഫലത്തിൽ കേരള താലിബാനിസത്തിന് ഭൂരിപക്ഷം മലയാളികളും എതിരായി. എല്ലാ മതസ്ഥരും, ഇസ്ലാമിലെത്തന്നെ ഭൂരിഭാഗം പേരും താലിബാനിസത്തിനെ ഭയക്കുന്നു. മനസ്സാലേ മലയാളികൾ ബിഷപ്പ് പറഞ്ഞതിനെ രഹസ്യമായി പിന്തുണയ്ക്കുന്നു.
ദുബായ് എക്‌സ്‌പോയിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് ബൂത്ത് സംഘടിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
“ആരുണ്ടെടാ എന്റെ ആശാനെ നേരിടാൻ എന്ന് ഒരു ശിഷ്യൻ വിളിച്ചു പറയുന്ന വെല്ലുവിളി സ്വീകരിച്ച് മറ്റൊരാൾ വന്ന് ആശാനെ അടിച്ചു താഴെയിടുമ്പോൾ പാട്ടുംപാടിപ്പോകുന്ന ശിഷ്യനെപ്പോലെയാണ് മുഖ്യന്റെ ബിഷപ്പ് വിരോധതന്ത്രം’. നഷ്ടം തീവ്ര ന്യപക്ഷത്തിനു തന്നെ. മുന്നോക്ക സംവരണം കൊടുത്തതാര്? സച്ചാറിന്റെ 100% വീതിച്ച് മറ്റ് ന്യൂനപക്ഷങ്ങൾക്കും നൽകാൻ കാരണമായ പാലൊളിക്കമ്മീഷൻ ആരുടെ ? അതുപോലെ തന്നെ പിണറായിയുടെ നിലപാടിൽ ഒരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. അത് താലിബാൻ വിരുദ്ധ രാഷ്ടീയം തന്നെ.
Post Your Comments