ദുബായ്: ദുബായ് എക്സ്പോയിൽ സന്ദർശകർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ദുബായ് എക്സ്പോയിൽ ആസ്റ്റർ ഹെൽത്ത് കെയർ സർവ്വീസസ് ഫസ്റ്റ് എയ്ഡ് ബൂത്ത് സംഘടിപ്പിക്കും. ടെലിമെഡികെയർ എന്ന ഹെൽത്ത് ബൂത്തും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ദുബായ് എക്സ്പോ സന്ദർശിക്കാനെത്തുന്നവർക്ക് വൈദ്യസഹായം തേടാനും ഡോക്ടറുമായി ബന്ധപ്പെടാനും ബൂത്ത് ഉപയോഗിക്കാം. 27 ആശുപത്രികളും 115 ക്ലിനിക്കുകളും 223 ഫാർമസികളുമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് കീഴിൽ പ്രവർത്തിക്കുന്നത്.
വെർച്വൽ കൺസൾട്ടേഷൻ സേവനവും ആസ്റ്റർ ഹെൽത്ത് കെയർ നൽകുന്നുണ്ട്. ടെലിഫോൺ കോളിലൂടെ രോഗികൾക്ക് ആസ്റ്റർ ഹെൽത്ത് കെയർ ഡോക്ടർമാരുടെ സേവനം നൽകുന്നുണ്ട്. ഫോൺ വഴിയോ ഓൺലൈനിലൂടെയോ ഫാർമസിയുമായി ബന്ധപ്പെട്ട് മരുന്നുകൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.
Post Your Comments