ThrissurNattuvarthaLatest NewsKeralaNews

ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം: കഞ്ചാവ് കേസിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ

തൃശ്ശൂർ: കഞ്ചാവ് കേസിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ലീന ജോസ് ഗോഡൗൺ വാടകയ്ക്ക് എടുത്തായിരുന്നു കഞ്ചാവ് ബിസിനസ് നടത്തിയിരുന്നത്. സമീപത്തെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന യുവാവിനൊപ്പമായിരുന്നു ലീനയുടെ കഞ്ചാവ് വിൽപ്പന.

Also Read:സ്‌കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കുന്ദമംഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലായിരുന്നു ലീനയെയും സുഹൃത്ത് സനലിനെയും പോലീസ് പിടികൂടിയത്. ലീനയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് മയക്കുമരുന്ന് മാഫിയയുമായും, സ്വർണ്ണക്കടത്ത് സംഘങ്ങളുമായും ലീനയ്ക്കുള്ള ബന്ധത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഭാര്യാഭർത്താക്കൾ എന്ന വ്യാജേനയാണ് ഇരുവരും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇത്തരത്തിൽ കോഴിക്കോട് സ്വദേശിക്ക് കഞ്ചാവ് വിൽക്കുന്ന സമയത്ത് ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം തോന്നുകയും കൂടെയുള്ള സനിൽ അതിന് വിസമ്മതിക്കുകയും ചെയ്തു. ഇതോടെയുണ്ടായ കയ്യേറ്റവും വാക്ക് തർക്കവുമാണ് ലീനയെ ഒറ്റിക്കൊടുക്കാൻ ഇടപാടുകാരനെ പ്രേരിപ്പിച്ചത്. രണ്ടു പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്വർണ്ണക്കടത്ത് ബന്ധം സ്ഥിതീകരിക്കാനാവുമെന്നാണ് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button