KozhikodeErnakulamKeralaLatest NewsNewsCrime

മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ഇവര്‍ പുറത്തെത്തിയത്

കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി. എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടത്.

കല്‍ക്കട്ട സ്വദേശിയായ 19 കാരിയും, സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ 18 വയസുള്ള രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ഇവര്‍ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മൂന്ന് യുവതികളും കത്തെഴുതിയും വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button