തിരുവവനന്തപുരം: കോവിഡ് കാലത്തെ കൊള്ളയ്ക്ക് പലിശ സഹിതം ആരോഗ്യ വകുപ്പ് മറുപടി പറയേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം അന്വേഷിക്കാൻ ലോകായുക്തയുടെ ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചു.
പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് നടപടി. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം. വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോഗ്യമന്ത്രിക്കും സംഘത്തിനും എതിരെ ഉയർന്ന ആരോപണം. 450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
450 രൂപയില്‍ ലഭിച്ചിരുന്ന പി.പി.ഇ കിറ്റ് കെഎംഎസ്‌സിഎല്‍ മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്ക്ക് വാങ്ങിയത് വന്‍ അഴിമതിയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മഹാരാഷ്ട്ര സണ്‍ഫാര്‍മ എന്ന കമ്പനിയ്ക്കാണ് കെഎംഎസ്‌സിഎല്‍ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ നിപ്പ കാലത്ത് ഒരു പിപിഇ കിറ്റ് ഇവര്‍ 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്. അതേവിലയ്ക്ക് തന്നെ കോവിഡ് കാലത്ത് പിപിഇ കിറ്റ് നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടും മനഃപൂര്‍വം കെറോണിന് കരാര്‍ നല്‍കാതെ സണ്‍ഫാര്‍മക്ക് നല്‍കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
Post Your Comments