Latest NewsKeralaNews

‘ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു’: ആറ് വയസുകാരനെ കണ്ട് പേടിച്ചെന്ന വാദവുമായി കാറിലുണ്ടായിരുന്നവര്‍

തലശ്ശേരി: ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബിന്റെ ഉമ്മയാണ് ചവിട്ടേറ്റ ആറ് വയസുകാരനെതിരെ രംഗത്ത് വന്നത്. കാറിന്റെ പുറത്തായിയുർന്ന ഗണേഷ് എന്ന ആറ് വയസുകാരൻ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചെറിയ കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്ന് സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ മാതാവ് പറഞ്ഞു.

‘രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും, തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നു. കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ല. ഈ സമയമാണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നു’, ഇവർ വാദിച്ചു.

അതേസമയം, യുവാവിന്റെ ചവിട്ടേറ്റ ആറുവയസുകാരനെ മറ്റൊരാള്‍ കൂടി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറിലേക്ക് നോക്കി നിൽക്കുകയായിരുന്ന കുട്ടിയെ വഴിയേ പോയ ഒരാൾ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഇയാൾ അടിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. വാർത്തയ്ക്ക് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button