Latest NewsKeralaNews

കോട്ടയത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 9 പെൺകുട്ടികളെയും കണ്ടെത്തി

കൊച്ചി: കോട്ടയത്ത് ഷെർട്ടർ ഹോമിൽ നിന്നും കാണാതായ ഒൻപത് പെൺകുട്ടികളെയും കണ്ടെത്തി. എറണാകുളത്ത് നിന്നുമാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നും ആണ് ഇവരെ കണ്ടെത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോന്നത് എന്നാണ് പെൺകുട്ടികൾ പറയുന്നത്.

അതേസമയം, പെണ്‍കുട്ടികള്‍ ദിവസവും ഉറക്കെ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നു. പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്.

9 പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ഈ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ അഞ്ചുപേരെ പൊലീസ് തിരിച്ചെത്തിച്ചിരുന്നു. ഇടക്കിടെ ഇവിടെ നിന്നും പെൺകുട്ടികളെ കാണാതാകാറുണ്ടെന്നും അയൽവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button