Latest NewsKeralaNews

വിവാദം അവസാനിപ്പിക്കാൻ മതനേതാക്കന്മാരുടെ യോഗം വിളിച്ച് ക്ലിമ്മീസ് ബാവ: പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍

കോട്ടയം: പാലാ ബിഷപ്പിന്റെ ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മാർ ക്ലീമിസ് വിളിച്ച മതനേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകൾ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പരാമർശത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ക്ലിമ്മീസ് ബാവ മതനേതാക്കളുടെ യോഗം വിളിച്ചത്. എന്നാൽ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് മുസ്ലീം സംഘടനകള്‍. അല്ലെങ്കില്‍ വിദ്വേഷ പരാമര്‍ശം ബിഷപ്പ് പിന്‍വലിക്കണം. ഇതുരണ്ടും ചെയ്യാതെ മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്ലീം സംഘടനകള്‍.

തിരുവനന്തപുരത്ത് ക്ലിമ്മീസ് ബാവയുടെ അധ്യക്ഷതയിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം ആരംഭിച്ചത്. പ്രമുഖ മുസ്ലീം സംഘടനകള്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, അധ്യാപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button