തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെ പ്രതികളായ 128 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയുള്ള 13 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
Read Also : കോവിഡ് ബാധിതനായ എഴുപത്തിയേഴുകാരനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു
2007 മുതലുള്ള കേസുകളാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 6 കേസുകളും മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളും പിന്‍വലിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിന്‍വലിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിയായ ഏഴ് കേസും പിന്‍വലിച്ചു.
ആകെ 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇടത് മുന്നണി 848 കേസുകള്‍ പിന്‍വലിച്ചപ്പോള്‍ യുഡിഎഫ് 55 കേസുകള്‍ പിന്‍വലിച്ചു. ബിജെപി 15 കേസുകളും പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments