ഇടുക്കി: ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ തട്ടിയെടുക്കുന്നതായി പരാതി ഉയരുന്നു. ഇടുക്കിയിലെ ചിന്നക്കനാലിലാണ് സംഭവം. വ്യാജരേഖ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. ആദിവാസികളുടെ ഭൂമി പണയത്തിനെടുത്ത ശേഷമാണ് സ്വകാര്യ വ്യക്തികൾ തട്ടിപ്പ് ആരംഭിക്കുന്നത്. പ്രദേശത്തെ ഭൂമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
ആദിവാസികളെ സമീപിച്ച് കുറഞ്ഞ തുക നല്‍കി തട്ടിപ്പുകാർ സ്ഥലം പണയത്തിനെന്നു പറഞ്ഞ് ഏറ്റെടുക്കും. പിന്നീട് ആദിവാസികള്‍ക്ക് ഒരു രൂപപോലും നല്‍കാതെ ഈ ഭൂമിയിൽ തട്ടിപ്പുകാർ ഇവിടെ കൃഷി ആരംഭിക്കും. കൂടാതെ പണയത്തിന് നല്‍കിയ ഭൂമിയിലേയ്ക്ക് ആദിവാസികള്‍ക്ക് പ്രവേശനവും നിഷേധിക്കും. ഇത്തരത്തിലാണ് ഭൂമി കയ്യേറ്റക്കാർ തട്ടിയെടുക്കുന്നതെന്നാണ് ആദിവാസികൾ പരാതിപ്പെട്ടിരിക്കുന്നത്.
വ്യാജ പണയ കരാർ ഉണ്ടാക്കി വീടും സ്ഥലവും ഉപേക്ഷിച്ച് പോയ കുടുംബങ്ങളുടെ സ്ഥലങ്ങളും ഭൂമാഫിയാ കൈവശപ്പെടുത്തുന്നതായും പരാതി ഉയാർന്നിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
Post Your Comments