ആലപ്പുഴ: പള്ളിയും ഗ്രാമപഞ്ചായത്തും തമ്മിലെ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ്. നേതാവിനെതിരെ പരാതി ലഭിച്ചതോടെ സിപിഎം അന്വേഷണം ആരംഭിച്ചു. പുറമ്പോക്ക് വിഷയത്തില്‍ പള്ളിക്കെതിരായി ഗ്രാമപഞ്ചായത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ലക്ഷം രൂപ നേതാവ് കമ്മീഷനായി പള്ളിക്കമ്മറ്റിയോട് ആവശ്യപ്പെട്ടു എന്നാണ് പരാതി.
പള്ളിക്ക് മുന്നിലെ സ്ഥലം പുറമ്പോക്കാണെന്ന തരത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലത്ത് കെട്ടിടം പണിയുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് നോട്ടീസും നല്‍കിയിരുന്നു. വിഷയം നിയമനടപടികളിലേക്ക് കടന്നപ്പോഴാണ് നേതാവ് ഒത്തുതീര്‍പ്പിനായി രംഗത്തെത്തിയത്. സംഭവത്തില്‍ ഒരു ലക്ഷം രൂപക്ക് പുറമെ മൂന്ന് സെന്റ് സ്ഥലവും ആവശ്യപ്പെട്ടതായാണ് ആരോപണം. പള്ളിക്കെതിരായി നിയമ നടപടിയെടുത്ത പഞ്ചായത്ത് സിപിഎമ്മാണ് ഭരിക്കുന്നത്. ആ സ്വാധീനത്തിലാണ് നേതാവ് വിഷയത്തില്‍ ഇടപെട്ടതെന്നും പറയുന്നു. എന്നാല്‍ പള്ളിവക സ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശം ഉണ്ടെന്നാണ് പള്ളി ഭാരവാഹികളുടെ ന്യായീകരണം.
Post Your Comments