പാറ്റ്ന:കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകരായ അച്ഛനെയും മകനെയും അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. റാം അയോധ്യ പ്രസാദ് റായി, മകന്‍ സുനില്‍ കുമാര്‍ റായി എന്നിവരാണ് കൊല്ലപ്പെട്ടത്. സാരന്‍ ജില്ലയിലാണ് സംഭവം.
Read Also: പന്തീരങ്കാവ് കേസ്, യുവതിയുടെ മൊഴിമാറ്റം വിശദമായി അന്വേഷിക്കണം: വനിതാ കമ്മീഷന്‍
ഇരുവരും ബൈക്കില്‍ ചപ്ര കോടതിയിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. ദുദായി പാലത്തിനു സമീപം ബൈക്ക് തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണം. കേസില്‍ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തതായും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായും പോലീസ് അറിയിച്ചു.
Post Your Comments