തിരുവനന്തപുരം: ഈഴവ ലവ് ജിഹാദ് വിവാദ പരാമർശം നടത്തിയ ഫാ. റോയ് കണ്ണന്‍ചിറയെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസത്തിനുള്ളില്‍ ഒൻപത് പെണ്‍കുട്ടികളെയാണ് ഈഴവ ചെറുപ്പക്കാർ പ്രണയിച്ചു കടത്തിക്കൊണ്ട് പോയതെന്നായിരുന്നു ഫാ. റോയ് പറഞ്ഞത്.
കത്തോലിക വൈദികനാണ് ഇത്തരത്തിൽ സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന പ്രചാരണവുമായി രംഗത്തു വന്നത്. ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്നാണ് കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ വിദ്വേഷ പ്രസ്താവന.
പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദം കെട്ടടങ്ങും മുൻപാണ് പുതിയ വിവാദവുമായി വൈദികൻ രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments