ചവറ: യുവതിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് അശ്ലീലങ്ങൾ അയച്ച എല്‍.സി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് സി.പി.എം. സി.പി.എം ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. അനിലിനെ പാർട്ടി സസ്പെന്‍ഡ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിനിയുടെ ഫോണില്‍ ജോലി വാഗ്ദാനം ചെയ്ത് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ തുടരെ അയച്ചതിന്റെ പേരിലാണ് നടപടി.
Also Read:കഴിഞ്ഞ വർഷം 2209 പോക്സോ കേസുകൾ, വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിതം: ശോഭ സുരേന്ദ്രൻ
യുവതിയുടെ ഫോണില്‍ അനിൽ വിളിച്ചതിന്റെ ശബ്ദരേഖ പുറത്താവുകയും യുവതി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകുകയും ചെയ്തതോടെയായിരുന്നു പാർട്ടിയുടെ സസ്പെൻഷൻ നടപടി. സംഭവത്തെപ്പറ്റി പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തിയിരുന്നു.
എന്നാൽ പാർട്ടിയിലെ നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് അനിലിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍, ചവറ ഏരിയ കമ്മിറ്റിയിലെ പിണറായി വിഭാഗത്തിനെതിരെയുള്ള വിഭാഗീയതയാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്ന് ആക്ഷേപമുയാർന്നിട്ടുണ്ട്. സമ്മേളങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഈ സംഭവം പാർട്ടിയുടെ സൽപ്പേരിനെ തന്നെ ബാധിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.
Post Your Comments