തിരുവനന്തപുരം: മുന്‍എംഎല്‍ എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെ സുധാരാകൻ. ആര് പാർട്ടിവിട്ടാലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞ സുധാകരൻ തന്റെ നയങ്ങളെ ഇപ്പോൾ ചെറുതായൊന്ന് മയപ്പെടുത്തിത്തുടങ്ങിയെന്നാണ് വിഷയത്തിൽ മാധ്യമങ്ങളുടെ വിലയിരുത്തൽ. ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ കെ സുധാകരൻ നേരിട്ടാണ് പിൻവലിച്ചത്.
Also Read:പുതിയ നേതൃത്വം ഉണ്ടാകണം: കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്ന് ശശി തരൂര്‍
ഡി സി സി പുനസംഘടനയുമായി നടന്ന പ്രശ്ശ്നത്തിൽ അച്ചടക്കലംഘനത്തിനായിരുന്നു ശിവദാസന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇപ്പോൾ കെ.പി.സി.സി നല്‍കിയ നോട്ടീസിന് ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി പിന്‍വലിക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പലരും കൊഴിഞ്ഞു പോയപ്പോൾ പേടിച്ചാണ് കോൺഗ്രസ് ഈ തീരുമാനത്തിൽ എത്തിയതെന്നാണ് വിമർശകരുടെ പക്ഷം.
‘ഭാഗ്യം എന്തായാലും ജസ്റ്റ് മിസ്, കുറച്ചൂടെ വൈകിയിരുന്നേല്‍ ഇങ്ങേരും കോണ്‍ഗ്രസ്സിന് പൊടി തട്ടി സി പി ഐ എമ്മിലേക്ക് പോയെന്നെ, അത്കൊണ്ടാണ് ഇപ്പോള്‍ തിടുക്കപ്പെട്ട് ഇ നടപടികള്‍ എല്ലാം, കൂടാതെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പോലും അച്ചടക്കം ബാധകമെന്ന ഹൈക്കമാന്റ് ശാസനം ശിവദാസന്‍ നായര്‍ തിരിച്ചറിഞ്ഞിരുന്നു’വെന്നാണ് സംഭവത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം.
Post Your Comments