കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതിസന്ധിയിൽ. നിലവിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സംഭവത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ദുരിത ബാധിതരുടെ ആവശ്യത്തിനും ഇതുവരെയും പരിഹാരമായിട്ടില്ല.
പ്രശ്ന പരിഹാരത്തിനായി സൂചനാ സമരം നടത്തിയ ശേഷം പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് ദുരിത ബാധിതരുടെ തീരുമാനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം 11 മാസങ്ങളായി നിലച്ചു കിടക്കുകയാണ്. തങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ ഇപ്പോൾ സംവിധാനങ്ങൾ ഒന്നുമില്ലെന്നാണ് ദുരിതബാധിതരുടെ പരാതി.
ആരോഗ്യ മന്ത്രിയടക്കം പല പ്രമുഖരെയും വിഷയത്തിൽ സമീപിച്ചെങ്കിലും നടപടി എടുക്കാതായതോടെയാണ് കാസർകോട് കളക്ടറേറ്റിന് മുന്നില്‍ മനുഷ്യമതില്‍ തീര്‍ക്കാൻ ഇരകൾ തീരുമാനിക്കുന്നത്. ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായിയും എത്തിയിരുന്നു.
Post Your Comments