തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ട്രോൾ മഴ തീർത്ത് മലയാളികൾ. ‘സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്’ എന്ന ഫേസ്ബുക് പോസ്റ്റിലാണ് ട്രോളുകൾ നിറയുന്നത്.
Also Read:സെപ്റ്റംബർ 20-ന് മുൻപ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം : മുന്നറിയിപ്പുമായി അബുദാബി
‘വേണം മാമാ വേണം. ഈയൊരു കാര്യത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും വേണം നടപടി. ഓൾ ദി ബെസ്റ്റ്. മത തീവ്രവാദികളെ, രാഷ്ട്രീയ കൊലപാതകികളെ, സ്ത്രീ പീഡകരെ, ബാക്കി എന്തൊക്കെയാണ് എന്ന് പറഞ്ഞാൽ തീരില്ലല്ലോ അതുകൊണ്ട് Etc എല്ലാ കാര്യത്തിലും വേണം നടപടി’യെന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്.
‘തീവ്രവാദത്തെ പറഞ്ഞാൽ മതസൗഹാർദ്ധം പോകുന്നെങ്കിൽ അതങ്ങു പോട്ടെ എന്ന് വെക്കും. തീവ്രവാദം ഇല്ലാതായെ പറ്റുവൊള്ളൂ. അല്ലാതെ ടെററിസം എതിർക്കണം എന്ന് പറയുന്നവരെ അല്ല. ആ ടെററിസം അനുകൂലിച്ചു വർഗീയത സൃഷ്ടിക്കുന്നവരെ ആണ് തിരിച്ചറിയേണ്ടത് അവരെ ആണ് അറസ്റ്റ് ചെയ്യേണ്ടതെ’ന്ന് മറ്റൊരാൾ വിമർശിക്കുന്നു.
Post Your Comments