തിരുവനന്തപുരം: സല്യൂട്ട് വിവാദം കേരളം കടന്ന് കേന്ദ്രത്തിലേയ്ക്ക് എത്തുന്നു. പാര്‍ലമെന്റിലെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പാകെ സല്യൂട്ട് വിവാദം എത്തും. സല്യൂട്ട് ചെയ്യാത്ത ഉദ്യോഗസ്ഥനെ അല്ല, മറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ എത്തി രാജ്യസഭാ അംഗത്തെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥരെയാകും പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പില്‍ കൊണ്ടു വരാന്‍ സാധ്യത. വിവിധ ചാനലുകളില്‍ പൊലീസ് അസോസിയേഷന്റെ പേരില്‍ എത്തിയ ഭാരവാഹികളുടെ വിവരങ്ങളും വീഡിയോയും ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് മാനുവലിലെ ചര്‍ച്ച രാജ്യസഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഡിജിപിയുടെ അനുമതിയോടെയാണോ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയ്ക്കെത്തിയതെന്ന് പരിശോധിക്കും. പാര്‍ലമെന്റിന്റെ സമിതിക്കുള്ള വിപുലമായ അധികാരങ്ങള്‍ മനസ്സിലാക്കിയാണ് ഈ നീക്കം. പൊലീസുകാരനോട് നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് ചോദിച്ചിട്ടില്ലെന്നും 15 മിനിറ്റ് നേരം ജീപ്പില്‍ ഇരുന്ന ഉദ്യോഗസ്ഥനോട് അതിന്റെ പ്രശ്നങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദമാക്കി.
തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Post Your Comments