ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്ന കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ. ഇംഗ്ലണ്ടിൽ 39,000 കെയർ ജീവനക്കാർ ഇപ്പോഴും ആദ്യ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി മുതൽ വാക്സിൻ ലഭ്യമാക്കി തുടങ്ങിയിട്ടും രോഗസാധ്യത അധികമുള്ള വിഭാഗങ്ങളെ പരിചരിക്കുന്നവർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.
Read Also: ലോകം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ചൈന: യുഎസിനെ വെല്ലുവിളിച്ച ചൈനയ്ക്ക് ജപ്പാന്റെ മുന്നറിയിപ്പ്
നവംബർ 11 മുതൽ കെയർ ഹോമുകളിൽ ജോലി ചെയ്യാൻ രണ്ടു ഡോസ് വാക്സിൻ വേണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സമയത്തിനകം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നാണ് നിർദ്ദേശം. എട്ടാഴ്ചത്തെ വ്യത്യാസത്തിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാൻ വ്യാഴാഴ്ചയ്ക്കുള്ളിൽ ആദ്യ വാക്സിൻ കുത്തിവെയ്ക്കണമായിരുന്നു. കോവിഡ് വാക്സിൻ നിർബന്ധമാക്കിയാൽ ആയിരക്കണക്കിന് ജീവനക്കാരെ നഷ്ടമാകുമെന്നാണ് ജിഎംബി വർക്കേഴ്സ് യൂണിയനിലെ റേച്ചൽ ഹാരിസൺ വ്യക്തമാക്കുന്നത്. നവംബറിൽ വാക്സിന്റെ രണ്ടു ഡോസ് കുത്തിവെയ്പ്പുകളും പൂർത്തിയാക്കിയില്ലെങ്കിൽ കെയർ ഹോമിൽ ജോലി കാണില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.
കർശനമായ നിയന്ത്രണങ്ങൾ വന്നാൽ കെയർ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കർശന നിയമം നടപ്പിലാക്കുകയാണെങ്കിൽ നിയമം തെറ്റിച്ച് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം തുടരാൻ നിർബന്ധിതമാകുമെന്നാണ് കെയർ ഹോമുകൾ അറിയിക്കുന്നത്.
Post Your Comments