
കൊവിഡ് വാക്സിനേഷൻ എടുത്ത 40നും 60 ഇടയിൽ പ്രായമുള്ളവർക്ക് ഹൃദയാഘാതം സംഭവിക്കാം എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. വാക്സിനേഷൻ മൂലം അപ്രതീക്ഷിത ഹൃദയാഘാതം ഉണ്ടാകുമെന്നും അതിനുള്ള മുൻകരുതൽ എന്ന നിലയിൽ ടെസ്റ്റ് നടത്തണം എന്നുമായിരുന്നു സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നത്. എന്നാൽ കോവിഡ് വാക്സിന്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
രോഗത്തെക്കാള്‍ ചികിത്സയെ കുറ്റപ്പെടുത്തുന്ന പ്രവണത പൊതുസമൂഹത്തിനുണ്ട്. കോവിഡ് ശരീരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്.
അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 കാരണം ആളുകള്‍ക്ക് ഫൈബ്രോസിസ് (ഗുരുതരമായ ശ്വാസകോശ രോഗം) ബാധിച്ചിരിക്കാം. ഇത് കാരണം ശ്വാസകോശത്തിന്റെ ശേഷി കുറയാനിടയുണ്ട്. അല്ലാതെ ഹൃദയാഘാതവും കൊറോണ വൈറസ് വാക്‌സിനും തമ്മില്‍ ഒരു ബന്ധവുമില്ലന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments