തിരുവനന്തപുരം: പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന സിപിഎമ്മിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. തീവ്രവാദത്തിന്റെ വിളഭൂമിയുള്ള മണ്ണാക്കി കേരളത്തെ സിപിഎം മാറ്റിയെന്നും ഇത് വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള തട്ടിപ്പാണെന്നും കുമ്മനം ആരോപിച്ചു.
Read Also: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി
‘ജനവികാരം മനസിലാക്കിയാണ് സിപിഎം നിലപാട് മാറ്റിയത്. സിപിഎം മുന്‍പേ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇത്തരമൊരു സ്ഥിതി വരില്ലായിരുന്നു. പാലാ ബിഷപ്പിനെ വിളിച്ചു സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. സിപിഎം നിലപാടില്‍ ആത്മാര്‍ഥതയില്ല. ‘- കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. തീവ്രവാദ നിലപാടിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സിപിഎം കണ്ടെത്തല്‍ മുന്‍നിര്‍ത്തിയായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം.
Post Your Comments