Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

മുഖക്കുരു വരുന്നതിന് പിന്നിലെ കാരണം എന്താണ്? : സ്ഥാനം നോക്കി മനസിലാക്കാം

കൗമാരകാലത്തില്‍ മുഖക്കുരുവുണ്ടാകുന്നത് അധികവും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ്. എന്നാല്‍ ഇതിന് ശേഷവും മുഖക്കുരുവുണ്ടാകുന്നുണ്ടെങ്കില്‍ അതിന് ലൈഫ്‌സ്റ്റൈലുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ കൂടിയുണ്ടാകാം. എങ്ങനെയാണ് ഇക്കാരണങ്ങള്‍ മനസിലാക്കുന്നത് എന്ന് നോക്കാം

ഒന്ന്

നെറ്റിയിലോ മുഖത്തോ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍, അത് മാനസിക സമ്മര്‍ദ്ദത്തിന്റെയോ മോശം ഡയറ്റിന്റെയോ ഉറക്കക്രമത്തിലെ പ്രശ്‌നങ്ങളുടെയോ ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെയോ സൂചനയാകാം.

രണ്ട്

ചെവിയുടെ പരിസരങ്ങളിലായും ചിലര്‍ക്ക് മുഖക്കുരുവുണ്ടാകാറുണ്ട്. ഇത് ബാക്ടീരിയല്‍ ബാധ മൂലമോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമോ ആകാം. അല്ലെങ്കില്‍ കോസ്‌മെറ്റികെ ഉത്പന്നങ്ങളില്‍ നിന്നോ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളില്‍ നിന്നോ ഉണ്ടാകുന്ന അലര്‍ജി മൂലമോ ആകാം.

Read Also  : പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്, സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹന്‍: ഗണേഷ് കുമാര്‍

മൂന്ന്

കവിളത്താണ് മിക്കവര്‍ക്കും മുഖക്കുരു വരാറ്. ഇത് അധികവും ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറെന്നാണ് ഡോ. ഗീതിക സൂചിപ്പിക്കുന്നത്. തലയിണക്കവര്‍ വൃത്തിയില്ലാതിരിക്കുക, ഫോണ്‍ സ്‌ക്രീന്‍ വൃത്തിയില്ലാതിരിക്കുക, മേക്കപ്പ് ബ്രഷുകള്‍ വൃത്തിയില്ലാതിരിക്കുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടെല്ലാം കവിളത്ത് മുഖക്കുരു വരാം.

നാല്
നെറ്റിയില്‍ മുടിയിഴകള്‍ ആരംഭിക്കുന്ന ഭാഗങ്ങളില്‍ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍ അത്, ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ പ്രശ്‌നമാകാം.

അഞ്ച്
താടിയുടെ ഭാഗത്തായി മുഖക്കുരുവുണ്ടാകുന്നത് മോശം ഡയറ്റിന്റെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെയും കാരണമാകാം. ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഡയറ്റ് പാലിക്കുക, ഉറക്കത്തിന്റെ ക്രമം കൃത്യമാക്കുക എന്നീ ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങളിലൂടെ തന്നെ മുഖക്കുരുവിനെ വലിയ പരിധി വരെ തടയാൻ കഴിയും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button