മുഖത്തെ കറുത്ത പാടുകളും ചുളിവുകളും വരെ ചിലരെ അസ്വസ്ഥരാക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വളയങ്ങളും വരാം. മുഖത്തെ ഇത്തരം കറുത്തപാടുകളും ചുളിവുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
Post Your Comments