മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ക്രീമുകളും എണ്ണകളും ചര്‍മ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
എല്ലാവരുടേയും ചര്‍മ്മത്തിന് സ്വാഭാവികമായി ചില നിറമുണ്ട്. അതിന് മാറ്റം വരുത്താന്‍ ഒരിക്കലും കഴിയില്ല. എന്നാല്‍ ഈ നിറം കുറഞ്ഞ് പോയാല്‍ നമുക്ക് അതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം..
➢ ചന്ദനവും പനിനീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
➢ നിറമില്ലായ്മയെ പരിഹരിക്കാന്‍ പലരും തേടുന്ന വഴികളില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും ചന്ദനവും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കാം.
Read Also : കോണ്‍ഗ്രസിന്റെ ‘സമരാഗ്‌നി’ ജാഥ ജനുവരി 21ന്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം
➢ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് വെള്ളരിക്ക നീര്. വെള്ളരിക്ക നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.കൂടാതെ അല്‍പം തേങ്ങാപ്പാല്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ ഇല്ലാതാക്കി നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
➢ ഇനി വീട്ടില്‍ തേങ്ങ പൊട്ടിക്കുമ്പോള്‍ വെള്ളം വെറുതെ കളയണ്ട. നേരെ മുഖത്ത് പുരട്ടിയാല്‍ മതി. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ മുഖത്തെ നിറം തിരിച്ചു പിടിക്കാം. തേങ്ങാവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൂര്യതാപം മൂലമുള്ള കരുവാളിപ്പു പോലും തേങ്ങാവെള്ളം കൊണ്ട് മാറ്റിയെടുക്കാം.
➢ തൈര് കൊണ്ട് നമുക്ക് മുഖത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. തൈര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ല മോയ്സ്ചുറൈസറിന്റെ ഗുണമാണ് ചെയ്യുന്നത്. മാത്രമല്ല ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നതിനും പല ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. കട്ടിയുള്ള കുറച്ചു തൈര് എടുത്ത് നേരിട്ട് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
➢ സൗന്ദര്യസംരക്ഷണത്തിന് എന്നും ഉപയോഗിക്കാവുന്ന ഒന്നാണ് തേനും നാരങ്ങ നീരും. ഇവ രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം നല്‍കി ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും കണ്ണിനു താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിളും ഈ മിക്‌സിലൂടെ നമുക്ക് പരിഹരിക്കാം.
➢ പാലും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനുള്ള നല്ല മാര്‍ഗമാണ്. പലപ്പോഴും ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ് പാലും തേനും മിക്സ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
➢ സൗന്ദര്യസംരക്ഷണത്തിന് ചെറു നാരങ്ങ നീര് നല്‍കുന്ന ഗുണങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റം വളരെ വലിയ തോതില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഇത് മുഖക്കുരു പരിഹരിക്കുന്നതിനും മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
➢ തണ്ണിമത്തന്റെ നീര് അല്‍പം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന മാറ്റം ചില്ലറയല്ല. ഇത് പല വിധത്തിലും ചര്‍മ്മത്തിന് വരുത്തുന്ന പ്രയോജനങ്ങളും ഏറെയാണ് . തണ്ണിമത്തന്‍ ജ്യൂസ് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മുതല്‍ 20 മിനിറ്റ് വരെ നീര് മുഖത്ത് ഇടാം. അതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
Post Your Comments