തൃശ്ശൂർ : സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം പി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സുരേഷ് ഗോപി സന്ദർശിക്കുന്നതിനിടെയാണ് വിവാദമുണ്ടാകുന്നത്. ഉദ്യോഗസ്ഥനോട് നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
എംപി സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി എന്ത് മര്യാദയാണെന്നും എംപി ചോദിക്കുന്നു. സല്യൂട്ടിനെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.
നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതിൽ പൊലീസ് അസോസിയേഷനുൾപ്പെടെ എതിർപ്പുണ്ടന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പൊലീസ് അസോസിയേഷൻകാര്‍ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
അതേസമയം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.
Post Your Comments