Latest NewsCricketNewsSports

ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യം: റമീസ് രാജ

മുംബൈ: ലോക കായിക രംഗത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര സൈനിക ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളെയും ബാധിക്കാറുണ്ട്. ഇന്ത്യൻ പാകിസ്ഥാൻ ഉഭയകക്ഷി ക്രിക്കറ്റ് കളിച്ചിട്ട് ഏറെനാളായി. രണ്ടു രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് പരമ്പരയുടെ സാധ്യതകളെക്കുറിച്ച് പുതുതായി ചുമതലയേറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ റമീസ് രാജ തുറന്നു പറയുന്നു.

‘ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യമാണ്. നമ്മൾ തുടക്കം കാട്ടുന്നില്ല. പാകിസ്ഥാനിലെ ആഭ്യന്തര പ്രാദേശിക ക്രിക്കറ്റ് നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അടിയന്തര ശ്രദ്ധ. കായികരംഗത്തെ മാതൃകകളെ രാഷ്ട്രീയം നശിപ്പിക്കുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തിൽ തൽക്കാലം നിലവിലെ സ്ഥിതി തുടരും’

Read Also:- പുറത്താക്കുന്നതിന് മുമ്പ് ആ താരത്തിന് ഒരവസരം കൂടി നൽകു: സെവാഗ്

‘ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മോശം പ്രകടനത്തിന്റെ ചരിത്രം മാറ്റി എഴുതണമെന്ന് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിനു വേണ്ടി പൂർണ്ണമായും സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ടീമിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാതെ ഭയ രഹിതമായി കളിക്കാൻ താരങ്ങളോട് പറഞ്ഞിട്ടുണ്ട്’ റമീസ് രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button