Latest NewsCricketNewsSports

പുറത്താക്കുന്നതിന് മുമ്പ് ആ താരത്തിന് ഒരവസരം കൂടി നൽകു: സെവാഗ്

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയുടെ ഫോമില്ലായ്മ. രഹാനെയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് താരത്തിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായക്കാരനാണ്.

‘വിദേശപര്യടനം നാലു വർഷത്തിലൊരിക്കൽ വരുന്നതാണ്. അവിടെ മോശം പ്രകടനം നടത്തിയ ബാറ്റ്സ്മാന് നാട്ടിലെ പരമ്പരയിൽ ഒരവസരം കൂടി നൽകണം. സ്വന്തം മണ്ണിലും ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ടീമിൽ നിന്നും പുറത്താക്കണം’.

‘മഹാന്മാരായ കളിക്കാരിൽ ചിലർ തുടർച്ചയായ 8, 9 ഇന്നിംഗ്സുകളിൽ ഒരു ഫിഫ്റ്റ് പോലും നേടാതെ പരാജയപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ടും അവരെ ടീമുകൾ നിലനിർത്തിയിരുന്നു. പിന്നീട് അവർ നന്നായി കളിക്കുകയും ടെസ്റ്റിൽ ഒരു വർഷം 1200-1500 റൺസ് വരെ നേടുകയും ചെയ്തു’.

Read Also:- കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം

‘എല്ലാവർക്കും മോശ കാലംമുണ്ട്. മോശം സമയത്ത് ഒരു കളിക്കാരനോട് ഏതു തരത്തിലാണ് പെരുമാറുന്നത് എന്നതിലാണ് കാര്യം. അയാളെ പിന്തുണയ്ക്കുമോ തള്ളി കളയുമോ. അജിൻക്യ രഹാനെയ്ക്ക് ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ അവസരം നൽകണം. നന്നായി കഴിച്ചില്ലെങ്കിൽ ടീമിൽ നിന്നും ഒഴിവാക്കാം’ സെവാഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button