PalakkadKeralaNattuvarthaLatest NewsNewsIndia

വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ ഇന്ന് ഏകദിന നിരാഹാരമിരിക്കാനാണ് തീരുമാനം.

Also Read:കോവിഡ് കാലത്ത് വിരമിച്ച കേന്ദ്ര ജീവനക്കാർക്ക് വെവ്വേറെ ഡി.എ

നീതി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന ഏകദിന നിരാഹാര സമരം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്യും. വാളയാർ കേസ് നേരത്തെ അന്വേഷിച്ചിരുന്ന എം ജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നീതിയ്ക്ക് വേണ്ടി പൊരുതാൻ തന്നെയാണ് തീരുമാനം, നീതി ലഭിക്കാതെ പിറകോട്ടില്ലെന്നും അമ്മ പറഞ്ഞു.

അതേസമയം, കേസ് വഴി തിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്കെതരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസ് സിബിഐക്ക് വിട്ടതല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button