KottayamKeralaNattuvarthaLatest NewsNews

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. നൂറ്റമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കണ്ടയ്ൻമെന്റ് സോണില്‍ ജാഥ നടത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read:ഫേസ്‌ബുക്ക് പ്രണയക്കെണി: നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തിയ ഷംനാദിനെ പൊക്കി പുളിങ്കുന്ന് പൊലീസ്

അതേസമയം, പാലാ ബിഷപ്പിന്‍റെ പരാമര്‍ശം കേരളത്തിൽ പുതിയ രാഷ്ട്രീയ ചേരികൾക്കും, ഭിന്നിപ്പുകൾക്കുമാണ് വഴിയൊരുക്കുന്നത്. കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനമാണ് വിഷയത്തിൽ ബി ജെ പി ഉന്നയിച്ചിരിക്കുന്നത്.

വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ അമിത് ഷായ്ക്ക് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ അയച്ച കത്തില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എതിരെ ഉള്ളത് ഗുരുതര വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികളും ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു. ബിഷപ്പിനെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രൂക്ഷമായി വിമര്‍ശിക്കുന്നു. എന്നൊക്കെയാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button