News

പാലാ ബിഷപ്പിൻ്റെ വർഗീയ പ്രഭാഷണത്തിനെതിരെ സർക്കാർ നടപടി വൈകുന്നത് ആരെ ഭയന്നിട്ടാണ്? : മുജീബുറഹ്‌മാന്‍

ഇരട്ടച്ചങ്കാവാം സർ, പക്ഷെ... അത് ഇരട്ടത്താപ്പാകരുത്

കോഴിക്കോട്: ലഘുലേഖ കയ്യിൽ വെച്ചതിൻ്റെ പേരിൽ യുവാക്കൾക്ക് മേൽ യുഎപിഎ ചുമത്തിയ മുഖ്യമന്ത്രി പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രഭാഷണത്തില്‍ നടപടിയെടുക്കാത്തത് ആരെ ഭയന്നിട്ടാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്‌മാന്‍. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും സമുദായങ്ങൾക്കിടയിൽ സംഘർഷത്തിൻ്റെ വിത്തുപാകിയ ഒരു മതപുരോഹിതൻ്റെ കാര്യത്തിൽ കാണിക്കുന്ന നിസ്സംഗതയും അലസതയും ശരാശരി മലയാളിക്ക് മനസ്സിലാക്കാൻ പ്രയാസമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കടപ്പാടിന്റെ പേരിൽ കിട്ടിയ വോട്ടിനുളള പ്രത്യുപകാരമായി ഇത്തരം വർഗീയ പ്രചാരണത്തിന് താങ്ങും തണലും നൽകലാണ് ഈ മൗനത്തിന് പിന്നിലെങ്കിൽ ഇടതുസർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും
മുജീബുറഹ്‌മാന്‍ വ്യക്തമാക്കി.

മുജീബുറഹ്‌മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സംഘിയെന്ന് വിളിച്ചാല്‍ പിന്നെ ആരും പേടിച്ച്‌ മിണ്ടില്ലെന്നാണ് വിചാരം, അക്കാലം കടന്നുപോയി: കെ സുരേന്ദ്രൻ

പാലാ വിദ്വേഷ പ്രഭാഷണത്തിൽ നടപടി എടുക്കാത്തത് ആരെ ഭയന്നിട്ടാണ്? മലയാളി സമൂഹത്തിൻ്റെ സ്വൈരജീവിതം തകർക്കുന്നതും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും പ്രബല ന്യൂനപക്ഷമായ മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിൻ്റെ വിഷവിത്ത് പാകുന്നതുമായ പാലാ ബിഷപ്പിൻ്റെ വർഗീയ പ്രഭാഷണത്തിനെതിരെ സർക്കാർ നടപടി വൈകുന്നത് ആരെ ഭയന്നിട്ടാണ്? ആരെയെല്ലാം തൃപ്തിപ്പെടുത്താനാണ്? മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ലേ എന്നാണെങ്കിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതലക്കാരനായ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം തീരുന്നതല്ല ബിഷപ്പുയർത്തിയ പ്രശ്നം. മതപ്രഭാഷണത്തിൻ്റെ പേരിലും ലഘുലേഖ കയ്യിൽ വെച്ചതിൻ്റെ പേരിലും കേരളത്തിലെ യുവാക്കൾക്ക് മേൽ യു.എ.പി.എ ചുമത്തിയ മുഖ്യമന്ത്രിയാണിത്. മാവോയിസത്തിൻ്റെ പേരിൽ ആറ് ജീവനെടുത്ത ആഭ്യന്തര വകുപ്പാണ് നമ്മുടേത്. എന്നിട്ടും രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷത്തിൻ്റെ വിത്തുപാകിയ ഒരു മതപുരോഹിതൻ്റെ കാര്യത്തിൽ കാണിക്കുന്ന നിസ്സംഗതയും അലസതയും ശരാശരി മലയാളിക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

പതിറ്റാണ്ടുകളായി കുടുംബം കണക്കെ, ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സാഹോദര്യത്തോടെയും സൗഹൃദത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ഈ മണ്ണിൻ്റെ സ്വാസ്ഥ്യം തകർക്കാനുള്ള കുബുദ്ധിയാണിതിനു പിന്നിൽ പ്രവർത്തിക്കുന്നത്. കുറച്ച് കാലമായി ആവർത്തിച്ചുവരുന്ന നുണബോംബുകളുടെ തുടർച്ചയാണിത്. വസ്തുതകളുടെ അംശംപോലും കലരാത്ത, യാതൊരു തെളിവും അശേഷമില്ലാത്ത ഈ വിദ്വേഷ വിഷപ്പുക അന്തരീക്ഷത്തിലുയർത്തുന്നത് കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. അതിനാൽ കടപ്പാടിന്റെ പേരിൽ കിട്ടിയ വോട്ടിനുളള പ്രത്യുപകാരമായി ഇത്തരം വർഗീയ പ്രചാരണത്തിന് താങ്ങും തണലും നൽകലാണ് ഈ മൗനത്തിന് പിന്നിലെങ്കിൽ ഇടതുസർക്കാർ കനത്ത വില നൽകേണ്ടി വരും. ഇരട്ടച്ചങ്കാവാം സർ,പക്ഷെ … …അത് ഇരട്ടത്താപ്പാകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button