തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി സിപിഎം. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്ന് വിജയരാഘവൻ പറഞ്ഞു. വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ദുബായ് എക്‌സ്‌പോ 2020: 9 സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ബസ് യാത്ര
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സമുദായത്തിന്റെ ആശങ്ക മാത്രമാണ് ബിഷപ്പ് പങ്കുവച്ചത്. കാലങ്ങളായി കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനും, ഹിന്ദു സമുദായത്തിനുമുള്ള ആശങ്കയാണിതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.
അതേസമയം, നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്ന് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
Post Your Comments