Kerala

സമ്പദ് സമൃദ്ധിയുടെ പ്രതീക്ഷകളുമായി നാടും നഗരവും വിഷു ആഘോഷിക്കുന്നു: എല്ലാവർക്കും ഈസ്റ്റ് കോസ്റ്റിന്റെ വിഷു ആശംസകൾ

ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റ് കോസ്റ്റിന്റെ വിഷു ആശംസകൾ. കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വർഷാരംഭം ആയി കണക്കാക്കിയിരുന്നത്.

അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. പുതിയൊരു വർഷം ഐശ്വര്യ സമ്പൂർണമാകാൻ കാർഷിക വിഭവങ്ങളടക്കം ഒരുക്കി മലയാളികൾ ഇന്ന് പുലർച്ചെ വിഷുക്കണി കണ്ടാണ് ഉണരുന്നത്. കുടുംബത്തിലെ മുതിർന്നവർ മറ്റുളളവർക്ക് വിഷുക്കൈനീട്ടം നൽകുകയും ചെയ്യും.

വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി.

ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പുലർച്ചെ 4 മണി മുതൽ രാവിലെ 7 മണിവരെയാണ് ​ദർശന സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആലുകൾ ബുക്ക് ചെയ്തിരുന്നു. തീർത്ഥാടനത്തിന് എത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പൂർണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകൾ ദേവസ്വം ബോർഡ് സമ്മാനിക്കും. രാവിലെ 10മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകൾ പുറത്തിറക്കും. ഓൺലൈൻ വഴിയായി ഈ ലോക്കറ്റുകൾ വാങ്ങാൻ കഴിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button