തിരുവനന്തപുരം: വിവാദ സിലബസ് വിഷയത്തിൽ പ്രതികരണമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലാണ് ഗവര്‍ണറുടെ പ്രതികരണം. വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കണമെന്ന് പറഞ്ഞ ആരിഫ് ഖാൻ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ അനുകൂലിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു
Also Read:കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ്: മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ
‘വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യന്‍ സംസ്‌കാരം. എല്ലാ തരത്തിലുള്ള ചിന്തകളെക്കുറിച്ചും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയാല്‍ മാത്രമേ അവരുടെ ചിന്താശേഷി വികസിക്കുകയും, നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരത്തിലുള്ള നവീന ചിന്തകളുള്ളവര്‍ക്കെ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുകയുള്ളു’വെന്ന് വിഷയത്തിൽ ഗവര്‍ണര്‍ പ്രതികരിച്ചു.
‘വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതി’യെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments