ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

എസ്.ഐ പക തീർക്കുന്നു: മുതിർന്ന ഉദ്യോഗസ്ഥരെ ഹണിട്രാപില്‍ പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി, കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: വിവാദങ്ങൾ സൃഷ്‌ടിച്ച ഹണിട്രാപ് പരാതിയില്‍ പുതിയ വഴിത്തിരിവ്. കുറ്റം ആരോപിച്ച എസ്.ഐയ്‌ക്കെതിരെ പരാതിയുമായി ആരോപണ വിധേയയായ യുവതി രംഗത്ത്. നടക്കുന്നതൊക്കെ വ്യാജ പ്രചരണം മാത്രമാണ്. താൻ ആരെയും ഹണിട്രാപ് ചെയ്‌തിട്ടില്ലെന്നും സസ്പെന്‍ഷനിലായതിന്റെ പക തീർക്കുകയാണ് എസ്.ഐ എന്നും യുവതി പറഞ്ഞു.

Also Read:നെപ്പോളിയന്റെ ഓട്ടം നിലച്ചു: ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി

മുതിർന്ന ഉദ്യോഗസ്ഥരിൽ പലരെയും ഹണിട്രാപില്‍ പെടുത്താന്‍ എസ്.ഐ ആവശ്യപ്പെട്ടിരുന്നെന്നും യുവതി പറയുന്നു. എന്നാൽ മുന്‍പ് ഇതേ എസ്.ഐക്കെതിരെ യുവതി ബലാല്‍സംഗ കേസ് നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ സസ്പെന്‍ഷനിലായിരുന്നു. പിന്നീട് യുവതി തന്നെയാണ് ആ കേസ് പിന്‍വലിച്ചത്.

ഏറെനാളായി തിരുവനന്തപുരത്ത് താമസിച്ചു വരുന്ന അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ പരാതി നല്‍കിയത്. തുടർന്ന് എസ്.ഐയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button