Latest NewsNewsIndia

പുരുഷന്മാരെ വശീകരിച്ചത് മെഹർ, ഫ്‌ളാറ്റിലെത്തുന്നവരെ മോഡൽ സ്വീകരിക്കുന്നത് ബിക്കിനി ഇട്ട്; സംഘം തട്ടിയെടുത്തത് 30 ലക്ഷം

ബെംഗളൂരു: ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവാക്കളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ നേഹ എന്ന മെഹറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരകളിൽ നിന്ന് പ്രതികൾ 30 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. പുട്ടെനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് നേഹ. 12 പേരെയാണ് സംഘം ബംഗളൂരുവിൽ മാത്രം കുടുക്കിയത്.

സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ പരിചയപ്പെട്ട നേഹ ഇവരുമായി സൗഹൃദം ഉണ്ടാക്കും. വിശ്വാസം ഊട്ടിഉറപ്പിക്കുന്നതിനായി നേഹ തന്റെ ബിക്കിനി ചിത്രങ്ങൾ ഇവർക്ക് അയച്ച് കൊടുക്കും. ശേഷം ഇവരുമായി വീഡിയോ കോൾ ചെയ്യും. അവരറിയാതെ നേഹ തന്റെ കോൾ റെക്കോർഡ് ചെയ്യും. നേഹയുടെ ക്ഷണപ്രകാരം യുവാക്കൾ നേഹയുടെ ഫ്‌ളാറ്റിലെത്തും. ഇവരെ സ്വീകരിക്കാൻ ബിക്കിനിയിൽ ആകും നേഹ ഇവിടെ ഉണ്ടാവുക. മുറിക്കുള്ളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരിക്കുന്ന വിവരം യുവാക്കൾക്ക് അറിയില്ല. നേഹയുമായുള്ള സ്വകാര്യദൃശ്യങ്ങൾ ക്യാമറയിൽ പതുഞ്ഞുവെന്ന് ഉറപ്പായശേഷം നേഹയുടെ സംഘത്തിലെ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവർ മുറിക്കുള്ളിലേക്ക് ഇടിച്ച് കയറി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടും. വിവിധ പ്രായത്തിലുള്ള പുരുഷന്മാരാണ് ഈ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയത്.

ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടുദിവസം മുമ്പ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പോലീസ് ജെ.പി നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് സ്വദേശമായ മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button