MalappuramLatest NewsKeralaNattuvarthaNews

രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി: 43കാരിക്കെതിരെ പരാതിയുമായി 65കാരൻ

പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി 65കാരൻ രം​ഗത്ത്. 43 കാരിയായ സ്ത്രീയ്ക്കെതിരെയാണ് പരാതിക്കാരന്‍ രം​ഗത്തെത്തിയിരിക്കുന്നത്. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. തുടർന്ന്, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള 65 കാരന്‍ പെരിന്തല്‍മണ്ണ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also : ‘എന്നെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം’: അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചിട്ടില്ലെന്ന് സാറാ റോബിൻ

കഴിഞ്ഞ മാര്‍ച്ച് 18-ന് രാത്രി സ്ത്രീ അവരുടെ ഫോണില്‍ നിന്നു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഘം ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20-ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button