മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ഷിബിലി, ഫർഹാന, ആഷിക് എന്നിവരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഹണി ട്രാപ്പ് ആയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചത്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു.
സിദ്ദിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഫർഹാനയ്‌ക്കൊപ്പം സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ചിത്രങ്ങൾ പകർത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം.
ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് ഷിബിലിയുടെ പങ്ക് വ്യക്തമായത്. പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇവർ നാട് വിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത്.
Post Your Comments