COVID 19KeralaNattuvarthaLatest NewsIndiaNews

കേരളം തന്നെ മുന്നിൽ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഇപ്പോഴും നമ്പർ വൺ, പകുതിയിലധികം സംസ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെയും 15.87 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി കേരളം നമ്പർ വൺ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ 1.18 ശതമാനം പേര്‍ മാത്രമേ നിലവില്‍ ചികിത്സയിലുള്ളു.

Also Read:വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികൾ ചുമന്ന് യാത്രക്കാർ: റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അനക്കമില്ലാതെ അധികൃതർ

മൂന്ന് കോടി മുപ്പത് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയ്ക്കും രോഗം ബാധിച്ചത്. നിലവില്‍ 3,91,256 സജീവ കേസുകളാണ് ഉള്ളത്. ഇന്നലെ 369 പേരാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ആകെ മരണം 4,41,411 ആയി ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ ദിവസം 25,772 പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. 15.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇന്നലെ രാത്രി കർഫ്യുവും, ഞായറാഴ്ച ലോക്ഡൗണും ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button