തിരുവല്ല: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചകോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം. സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.വിവിധ പാര്‍ട്ടികളില്‍ നിന്ന് സി പി എമ്മിലേക്ക് എത്തിയവരെ സ്വീകരിക്കുന്നതായിരുന്നു പരിപാടി.
Also Read:കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും
കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ അധികാരപ്പെട്ടവർ തന്നെ ഇത്തരത്തിൽ നടപടികൾ എടുക്കുന്നതിനെതിരെ വലിയ ജനരോക്ഷമാണ് രൂപപ്പെടുന്നത്.
സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ ജില്ല സെക്രട്ടറി അഡ്വ. അനന്ദഗോപന്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം കുറ്റൂരില്‍ ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിനുണ്ടായിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി ജെ പി യും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, തിരുവല്ലയില്‍ ദിവസങ്ങൾക്ക് മുൻപ് മതില് തകര്‍ത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജുവും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കേസിലെ ഏഴാം പ്രതിയായ സഞ്ജു മൂക്കിന്റെ തുമ്പത്തുണ്ടായിട്ടും പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Post Your Comments