തിരുവനന്തപുരം: സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കണം. കൂടുതല്‍ നികുതി പിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഇന്‍സന്റീവ് നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയെക്കുറിച്ചും മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചു.
Post Your Comments