NattuvarthaLatest NewsKeralaIndiaNews

അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ

കൊല്ലം: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ്. ചെറിയഴീക്കലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ 4 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്.
സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന.

Also Read:80 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ട ആനക്കുട്ടികൾ ജനിച്ച സന്തോഷത്തില്‍ ശ്രീലങ്ക

പ്രദേശത്തെ കോണ്‍ഗ്രസ് ,യു ഡി എഫ് പ്രവര്‍ത്തകർ സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങള്‍ക്ക് നല്‍കണം. പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. അപകടങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണെന്ന മത്സ്യതൊഴിലാളികളുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകട കാരണങ്ങള്‍ പഠിക്കാനും മുന്‍കരുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button