
ലഖ്നൗ : മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ബാലത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പെൺകുട്ടിയുടെ മാതാവ്. പെണ്‍കുട്ടിയുടെ മാതാവിന്റെ പേരടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ രേഖകളില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മുന്‍പ് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ഉത്തരവായിരുന്നു സുപ്രീംകോടതി സ്റ്റേ ചെയ്തത്. വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാന്‍ കഴിയില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവം.
ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ പ്രതികള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം.
Post Your Comments