ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി സ്റ്റാലിൻ സർക്കാർ. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലും കോളജുകളിലും സെപ്റ്റംബര്‍ ഒന്ന് മുതല്‍ പഠനം ആരംഭിയ്ക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.
കോളജുകളില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാനിരിക്കെ കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും കർശനമാക്കി സര്‍ക്കാര്‍ നിബന്ധനകൾ കടുപ്പിച്ചിട്ടുണ്ട്.
Post Your Comments