ടോക്കിയോ: പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് ആന്റില്‍. ടോക്യോപാരാലിമ്പിക്സില്‍ രണ്ടാമത്തെയും അത്ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ് ലോക ഒന്നാം നമ്പർ താരമായ സുമിതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
ഹരിയാനയിലെ സോനീപഥ് സ്വദേശിയായായ സുമിത്തിന് 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു. ടോക്യോ പാരാലിമ്പിക്‌സില്‍ ഫൈലില്‍ തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 23 കാരനായ സുമിത് 68.55 മീറ്റര്‍ എന്ന തന്റെ റെക്കോർഡ് ദൂരം കണ്ടെത്തിയത്.
62.88 മീറ്റര്‍ എന്ന തന്റെ മുന്‍ ലോക റെക്കോര്‍ഡിനെ മെച്ചപ്പെടുത്തിയാണ് സുമിത് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. മത്സരത്തിൽ സുമിത്തിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമം ഫൗളായിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെ ദൂരത്തേക്ക് എറിയാനായി.
#SumitAntil is the Champion, World Record Holder, #Tokyo2020 #Paralympics ? #Gold Medallist #Javelin @ParaAthletics
Cheer4India #Praise4Para @narendramodi @ianuragthakur @IndiaSports @Media_SAI @ddsportschannel @TheLICForever @VedantaLimited @neerajkjha @EurosportIN pic.twitter.com/jWoM36Bj0l
— Paralympic India ?? #Cheer4India ? #Praise4Para (@ParalympicIndia) August 30, 2021
Post Your Comments